Where Trust Becomes a Legacy

11–17 minutes

read

RAINTECH SOFTWARE LIMITED | 10+ YEARS OF TRUST

വിശ്വാസമെന്ന കരുത്തിൽ തുടങ്ങിയ സംരംഭം

10+ Years Works Offline GST Ready
വിശ്വാസമെന്ന കരുത്തിൽ തുടങ്ങിയ സംരംഭം - Raintech Software Limited, Retail Daddy billing software
A SHOP OWNER’S EVERYDAY STORY
7:00 PM 9:00 PM
“

“പകൽ മുഴുവൻ തിരക്കേറിയ ഒരു സൂപ്പർമാർക്കറ്റ്. ആ തിരക്കുകളെല്ലാം കഴിഞ്ഞു. രാത്രി ഏകദേശം 7 മണിയോടടുക്കുന്നു. അവിടെ അന്നത്തെ കണക്കുകളെല്ലാം എഴുതി തിട്ടപ്പെടുത്തി വയ്ക്കുന്നു. അതിന് ശേഷം വേണം അന്ന് വന്ന സ്റ്റോക്കിനെക്കുറിച്ചുള്ള കണക്ക് എഴുതാൻ. കണക്കുകളെല്ലാം കടയുടമ എഴുതിക്കഴിഞ്ഞപ്പോഴേക്കും സമയം രാത്രി 9 മണിയോടടുത്തിരുന്നു. അന്നത്തെ ജോലി കഴിഞ്ഞു. നാളെയും ഇതു തന്നെ കഥ. അയാൾ ആലോചിച്ചു. എന്ന് മാറും ഈ കഷ്ടപ്പാട്.”

ഒന്നാലോചിച്ചു നോക്കൂ, പകലന്തിയോളം കഷ്ടപ്പെട്ടിട്ടും എല്ലാം സമയത്തിന് തീർക്കാൻ കഴിയാത്ത അവസ്ഥ. ഒരു പക്ഷേ ഈ എഴുത്തും കണക്കുമെല്ലാമായിരിക്കാം അയാളെ അസ്വസ്ഥനാക്കിയത്. ഈ കഷ്ടപ്പാട് മാറാൻ അയാളുടെ പക്കൽ ഈ കണക്കുകളെല്ലാം ശേഖരിച്ച് വയ്ക്കാൻ ഒരു ബില്ലിംഗ് സോഫ്റ്റ് വെയർ ഉണ്ടായിരുന്നെങ്കിൽ ഈ കഷ്ടപ്പാടിന് ഒരു അവസാനം ഉണ്ടാകുമായിരുന്നു. അതും ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന ഒന്ന്.

അങ്ങനെ ഒരു സോഫ്റ്റ് വെയർ

MEET RETAIL DADDY

റീട്ടെയിൽ ഡാഡി

അങ്ങനെയൊരു സോഫ്റ്റ് വെയർ ഉണ്ട്. വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന, ഓഫ്ലൈനായി ഉപയോഗിക്കാവുന്ന ഒന്ന്. അതാണ് റീട്ടെയിൽ ഡാഡി.

Retail Daddy GST billing software dashboard
Easy to Use
Works Offline
GST Billing
Barcode Ready

Before

  • അന്നത്തെ കണക്കുകളെല്ലാം എഴുതി തിട്ടപ്പെടുത്തൽ
  • സ്റ്റോക്കിനെക്കുറിച്ചുള്ള കണക്ക് കൈകൊണ്ട് എഴുതൽ
  • രാത്രി 9 മണി വരെ നീളുന്ന ജോലി
Recommended

After: Retail Daddy

  • ഇന്റർനെറ്റ് ഇല്ലെങ്കിലും ബില്ലിംഗ് തുടരും
  • Barcode സ്കാൻ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ബിൽ
  • ഏത് ഉൽപ്പന്നം എത്ര ബാക്കിയുണ്ട് എന്ന് ഒറ്റനോട്ടത്തിൽ
Raintech Software Limited first office in Vadayar, Kottayam
വടയാർ, കോട്ടയം, കേരളം
WHERE IT ALL BEGAN

ഒരു ചെറിയ വലിയ തുടക്കം

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള വടയാർ എന്ന ഗ്രാമത്തിലാണ് റീട്ടെയിൽ ഡാഡിയെന്ന സോഫ്റ്റ് വെയറിന് തുടക്കമാവുന്നത്. റെയിൻടെക് എന്ന സോഫ്റ്റ് വെയർ കമ്പനിയുടെ ഉല്പന്നമാണ് റീട്ടെയിൽ ഡാഡി.

ഈ സ്ഥാപനത്തിന് രൂപം നൽകിയത് ഷിബിൻ കുമാർ വി.എസ്. ആണ്. ഇന്നും Raintech-ന്റെ സ്ഥാപകനായും CEO-ആയും അദ്ദേഹം സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നു. ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങുമ്പോൾ പലരും ആദ്യം ചിന്തിക്കുന്നത് സാങ്കേതികവിദ്യയെക്കുറിച്ചും ലാഭത്തെക്കുറിച്ചുമാണ്. എന്നാൽ ഷിബിൻ കുമാർ വി.എസ്. ആദ്യം കണ്ടത് മനുഷ്യരെയായിരുന്നു. സോഫ്റ്റ്‌വെയർ വാങ്ങുന്ന വ്യാപാരിയെയും, അത് നിർമ്മിക്കുന്ന ജീവനക്കാരനെയും. ഈ രണ്ട് കൂട്ടർക്കും ഇടയിലുള്ള പാലം വിശ്വാസമാണെന്ന് അദ്ദേഹം തുടക്കം മുതൽ ഉറച്ചു വിശ്വസിച്ചു.

Shibin Kumar V.S., Founder and CEO of Raintech Software Limited
ഷിബിൻ കുമാർ വി.എസ്. Founder and CEO, Raintech Software Limited
OUR JOURNEY

പത്തിലധികം വർഷത്തെ (10+ years) യാത്രയിൽ Raintech ഒരു ചെറിയ സംരംഭത്തിൽ നിന്ന് വളർന്ന് Raintech Software Limited എന്ന ലിമിറ്റഡ് കമ്പനിയായി. ഇന്ന് കൊച്ചിയിലെ Infopark-ലും ഞങ്ങൾക്ക് ഓഫീസുണ്ട്. പക്ഷേ ഞങ്ങളുടെ മനസ്സ് ഇപ്പോഴും വടയാറിലാണ്, ഞങ്ങൾ തുടങ്ങിയ അതേ മൂല്യങ്ങളിൽ.

വടയാർഒരു ചെറിയ വലിയ തുടക്കം
Raintech Software Limitedലിമിറ്റഡ് കമ്പനിയായി
Infopark, കൊച്ചികൊച്ചിയിലും ഓഫീസ്
കാനഡയാത്ര കടൽ കടന്നു
10+
Years of trust
2
കോട്ടയത്തും കൊച്ചിയിലും ഓഫീസുകൾ
Clients abroad
Raintech Software office at Infopark Kochi
OUR FOUNDATION

വിശ്വാസം: ഞങ്ങൾക്കിത് ഒരു വാക്കല്ല, അടിത്തറയാണ്

പല കമ്പനികളുടെയും വെബ്സൈറ്റുകളിൽ “trust” എന്ന വാക്ക് കാണാം. ആ വാക്ക് എഴുതാൻ എളുപ്പമാണ്, പാലിക്കാനാണ് പ്രയാസം. Raintech-ൽ വിശ്വാസം ഒരു മാർക്കറ്റിംഗ് വാക്കല്ല. ഈ കമ്പനി പണിതിരിക്കുന്നത് അതിന്മേലാണ്.

ഒരു കെട്ടിടത്തിന്റെ അടിത്തറ ആരും കാണാറില്ല. മണ്ണിനടിയിൽ മറഞ്ഞിരിക്കുന്നതാണത്. എന്നാൽ അത് ബലമില്ലാത്തതാണെങ്കിൽ മുകളിൽ എത്ര മനോഹരമായ നില പണിതാലും ഒരു ദിവസം അത് ഇളകും. Raintech-ന്റെ കാര്യവും ഇതുപോലെയാണ്. ഞങ്ങളുടെ സോഫ്റ്റ്‌വെയറുകളും സേവനങ്ങളും ഫീച്ചറുകളും മുകളിലെ നിലകളാണ്. അവയെല്ലാം താങ്ങിനിർത്തുന്നത് വർഷങ്ങളായി ഉപഭോക്താക്കളോടും ജീവനക്കാരോടും ഞങ്ങൾ കാത്തുസൂക്ഷിച്ച വിശ്വാസമാണ്.

ഞങ്ങൾക്ക് വിശ്വാസം എന്നാൽ മൂന്ന് ലളിതമായ കാര്യങ്ങളാണ്:

01

പറയുന്നത് ചെയ്യുക.

ഒരു ഫീച്ചർ ഉണ്ടെന്ന് പറഞ്ഞാൽ അത് പ്രവർത്തിക്കണം. ഒരു തീയതിക്കുള്ളിൽ ഇൻസ്റ്റലേഷൻ ചെയ്യാമെന്ന് പറഞ്ഞാൽ അന്ന് ഞങ്ങൾ അവിടെ ഉണ്ടാകണം.

02

ചെയ്യാൻ കഴിയാത്തത് തുറന്നു പറയുക.

ഇതാണ് ഏറ്റവും പ്രധാനം. അതിനെക്കുറിച്ച് താഴെ വിശദമായി പറയാം.

03

വിൽപ്പനയ്ക്ക് ശേഷവും കൂടെ നിൽക്കുക.

സോഫ്റ്റ്‌വെയർ വിറ്റുകഴിഞ്ഞാൽ ഫോൺ എടുക്കാത്ത കമ്പനികളെക്കുറിച്ച് കേരളത്തിലെ വ്യാപാരികൾക്ക് ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട്. ഞങ്ങൾ അങ്ങനെയാകില്ലെന്ന് ആദ്യ ദിവസം തന്നെ തീരുമാനിച്ചതാണ്.

FROM THE HEART

ഉപഭോക്താക്കളോടുള്ള ആത്മാർത്ഥത

ഒരു കടയുടമ ഞങ്ങളുടെ billing software തിരഞ്ഞെടുക്കുമ്പോൾ ഒരു പ്രോഗ്രാം വാങ്ങുക മാത്രമല്ല ചെയ്യുന്നത്. തന്റെ ബിസിനസ്സിന്റെ ദൈനംദിന കണക്കുകളും, സ്റ്റോക്ക് വിവരങ്ങളും, ഉപഭോക്താക്കളുടെ വിവരങ്ങളും ഞങ്ങളെ ഏൽപ്പിക്കുകയാണ്. അത് ചെറിയൊരു ഉത്തരവാദിത്തമല്ല.

അതുകൊണ്ട് ഓരോ ഉപഭോക്താവിനോടും ഞങ്ങൾ സത്യസന്ധരാണ്. ഒരു ഉദാഹരണം പറയാം. ഇപ്പോൾ Retail Daddy Billing Software ഇന്ത്യൻ രൂപയും GST-യും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. Multi-currency invoicing സൗകര്യം നിലവിൽ ഇല്ല. അതുപോലെ, സലൂൺ, ക്ലിനിക്ക് പോലുള്ള appointment അടിസ്ഥാനമാക്കിയുള്ള സേവന ബിസിനസ്സുകൾക്കല്ല, ഉൽപ്പന്നങ്ങൾ വിൽക്കുന്ന retail ബിസിനസ്സുകൾക്കാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് ഞങ്ങൾ മറച്ചുവെക്കാറില്ല. ഒരു ഉപഭോക്താവിന് ശരിക്കും വേണ്ടത് ഞങ്ങളുടെ ഉൽപ്പന്നത്തിൽ ഇല്ലെങ്കിൽ ഞങ്ങൾ അത് നേരിട്ട് പറയും. ഒരു വിൽപ്പന നഷ്ടപ്പെട്ടാലും ഒരു വിശ്വാസം നഷ്ടപ്പെടരുത് എന്നതാണ് ഞങ്ങളുടെ നിലപാട്.

ഇൻസ്റ്റലേഷൻ, ജീവനക്കാർക്കുള്ള പരിശീലനം, കോൺഫിഗറേഷൻ സഹായം, തുടർച്ചയായ technical support എന്നിവ ഞങ്ങളുടെ സേവനത്തിന്റെ ഭാഗമാണ്. ഒരു പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറുമ്പോൾ ഒരു കടയുടമയ്ക്ക് ഉണ്ടാകുന്ന ആശങ്ക ഞങ്ങൾക്ക് മനസ്സിലാകും. കൗണ്ടറിലെ ജീവനക്കാരന് ഇത് പഠിക്കാൻ കഴിയുമോ? തിരക്കുള്ള ഓണക്കാലത്ത് സിസ്റ്റം നിന്നുപോയാലോ? പഴയ കണക്കുകൾ നഷ്ടപ്പെടുമോ?

1ഇൻസ്റ്റലേഷൻ
2ജീവനക്കാർക്കുള്ള പരിശീലനം
3കോൺഫിഗറേഷൻ സഹായം
4തുടർച്ചയായ technical support
Raintech team giving billing software training to shop staff
Support after every sale

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി, കടയുടമയ്ക്ക് സമാധാനം കിട്ടുന്നതുവരെ ഞങ്ങൾ കൂടെയുണ്ടാകും.

OUR STRENGTH

ജീവനക്കാർ: ഞങ്ങളുടെ കരുത്ത്

ഉപഭോക്താക്കളോട് വിശ്വാസം പുലർത്തുന്ന ഒരു സ്ഥാപനം ആദ്യം സ്വന്തം ജീവനക്കാരോട് അത് പുലർത്തണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സന്തോഷവും സുരക്ഷിതത്വവുമില്ലാത്ത ഒരു ടീമിന് ഉപഭോക്താവിനോട് ആത്മാർത്ഥമായി പെരുമാറാൻ കഴിയില്ല.

Raintech software development team in Kerala
Raintech billing software support engineers
Raintech sales team demonstrating POS billing software
From a village to Infopark
ഡെവലപ്പർമാർ സപ്പോർട്ട് എഞ്ചിനീയർമാർ സെയിൽസ് ടീം

Raintech-ൽ ഓരോ ഡെവലപ്പറും, സപ്പോർട്ട് എഞ്ചിനീയറും, സെയിൽസ് ടീം അംഗവും ഈ സ്ഥാപനത്തിന്റെ ഭാഗമാണ്. ഒരു ഉപഭോക്താവിന്റെ കടയിൽ പ്രശ്നം വന്നാൽ അത് പരിഹരിക്കാൻ ഓടിയെത്തുന്നത് ഇവരാണ്. ഒരു പുതിയ ഫീച്ചറിന്റെ ആശയം പലപ്പോഴും വരുന്നതും ഉപഭോക്താവിനോട് നേരിട്ട് സംസാരിക്കുന്ന ഇവരിൽ നിന്നുതന്നെയാണ്.

ഓരോരുത്തരുടെയും അഭിപ്രായത്തിന് ഇവിടെ വിലയുണ്ട്. തെറ്റുകൾ സംഭവിക്കാം, അവയിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകുന്നതാണ് ഞങ്ങളുടെ രീതി.

ഗ്രാമത്തിൽ നിന്ന് തുടങ്ങി Infopark വരെ എത്തിയ ഈ യാത്രയിൽ കേരളത്തിലെ നിരവധി യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച സാങ്കേതിക തൊഴിൽ നൽകാൻ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് അഭിമാനമാണ്.

BUILT ON TRUST

Retail Daddy Billing Software: വിശ്വാസത്തിൽ നിന്ന് പിറന്ന ഉൽപ്പന്നം

Raintech-ന്റെ മൂല്യങ്ങൾ ഏറ്റവും വ്യക്തമായി കാണാൻ കഴിയുന്നത് ഞങ്ങളുടെ പ്രധാന ഉൽപ്പന്നമായ Retail Daddy Billing Software-ലാണ്. കേരളത്തിലെ കടകളുടെ യഥാർത്ഥ ആവശ്യങ്ങൾ നേരിൽ കണ്ട്, വർഷങ്ങളായി ഉപഭോക്താക്കളിൽ നിന്ന് കേട്ട് പഠിച്ചാണ് ഇത് രൂപപ്പെടുത്തിയത്.

Offline Billing Software, ഇന്റർനെറ്റ് ഇല്ലെങ്കിലും ബില്ലിംഗ് നിൽക്കില്ല

മഴക്കാലത്ത് കേരളത്തിൽ ഇന്റർനെറ്റ് പോകുന്നത് പുതിയ കാര്യമല്ല. പക്ഷേ ഉപഭോക്താക്കൾ ക്യൂവിൽ നിൽക്കുമ്പോൾ ബില്ലിംഗ് നിർത്താൻ കഴിയില്ലല്ലോ. Retail Daddy offline-first രീതിയിൽ നിർമ്മിച്ചതാണ്. ഇന്റർനെറ്റ് ഇല്ലെങ്കിലും ബില്ലിംഗും സ്റ്റോക്ക് മാനേജ്മെന്റും തടസ്സമില്ലാതെ തുടരും. ആവശ്യമെങ്കിൽ ഓൺലൈനായും പ്രവർത്തിക്കും.

നിങ്ങളുടെ ഡാറ്റ, നിങ്ങളുടെ നിയന്ത്രണത്തിൽ

ബിസിനസ്സിന്റെ വിവരങ്ങൾ ഉടമയുടെ നിയന്ത്രണത്തിൽ ഇരിക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതും വിശ്വാസത്തിന്റെ ഭാഗമാണ്.

GST Billing Software

GST ബില്ലുകൾ, ടാക്സ് കണക്കുകൂട്ടൽ, റിപ്പോർട്ടുകൾ എന്നിവ കൃത്യമായി തയ്യാറാക്കാം. മാസാവസാനം കണക്കുകൾ ഒത്തുനോക്കി രാത്രി ഉറക്കമിളയ്ക്കേണ്ട.

Barcode Billing Software, വേഗതയേറിയ POS Billing

Barcode സ്കാൻ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ബിൽ തയ്യാറാക്കാം. കീബോർഡ്, ടച്ച് സ്ക്രീൻ, POS ബില്ലിംഗ് രീതികൾ ഉപയോഗിക്കാം. തിരക്കുള്ള സമയത്ത് വേഗത്തിൽ ബില്ലിംഗ് നടത്താൻ Dual Sale Panel സഹായിക്കും.

Multi-Payment സൗകര്യം

ഒരു ബില്ലിന്റെ തുക ഭാഗികമായി കാഷ് ആയും, ഭാഗികമായി UPI ആയും, ബാക്കി കാർഡ് വഴിയും സ്വീകരിക്കാം. ഇന്നത്തെ ഉപഭോക്താക്കളുടെ രീതിക്ക് യോജിച്ച സൗകര്യമാണിത്. Free UPI payment gateway സൗകര്യവും Retail Daddy നൽകുന്നു.

Multi-Language Billing

മലയാളം ഉൾപ്പെടെ പല ഭാഷകളിലും ബില്ലിംഗ് ഇന്റർഫേസും രസീതുകളും ഉപയോഗിക്കാം. നിങ്ങളുടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും മനസ്സിലാകുന്ന ഭാഷയിൽ.

Inventory Management Software

ഏത് ഉൽപ്പന്നം എത്ര ബാക്കിയുണ്ട്, ഏത് സാധനമാണ് വേഗത്തിൽ വിറ്റുപോകുന്നത്, ഏതാണ് കെട്ടിക്കിടക്കുന്നത് എന്നിവയെല്ലാം ഒറ്റനോട്ടത്തിൽ അറിയാം.

Mobile Billing Application

കടയിൽ ഇല്ലാത്തപ്പോഴും ബിസിനസ്സിന്റെ അവസ്ഥ മൊബൈലിൽ അറിയാം.

AI അടിസ്ഥാനമാക്കിയ ഓട്ടോമേഷൻ

ആവർത്തിച്ചു ചെയ്യേണ്ട ഭരണപരമായ ജോലികൾ കുറച്ച്, കടയുടമയ്ക്ക് ബിസിനസ്സ് വളർത്തുന്നതിൽ ശ്രദ്ധിക്കാൻ സമയം നൽകുന്നു.

BILLING FOR EVERY BUSINESS

ഓരോ കച്ചവടത്തിനും ഇണങ്ങുന്ന ബില്ലിംഗ്

എല്ലാ കടകളും ഒരുപോലെയല്ല. ഒരു തുണിക്കടയുടെ ആവശ്യങ്ങളല്ല ഒരു സൂപ്പർമാർക്കറ്റിന്റേത്. അതുകൊണ്ടാണ് Retail Daddy വിവിധ വ്യാപാര മേഖലകൾക്ക് അനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നത്.

Garment billing software with barcode labels for textile shops
തുണിക്കടകൾ

Garment Billing Software

സൈസ്, നിറം തുടങ്ങിയ വേരിയന്റുകൾ കൈകാര്യം ചെയ്യാനും, ബാർകോഡ് ലേബൽ ഡിസൈൻ ചെയ്യാനുമുള്ള സൗകര്യങ്ങളോടെ തുണിക്കടകൾക്കും ടെക്സ്റ്റൈൽ ഷോറൂമുകൾക്കും.

Supermarket billing software at a grocery checkout in Kerala
സൂപ്പർമാർക്കറ്റുകൾ

Supermarket Billing Software

ആയിരക്കണക്കിന് ഉൽപ്പന്നങ്ങളും ദിവസവും നൂറുകണക്കിന് ബില്ലുകളുമുള്ള സൂപ്പർമാർക്കറ്റുകൾക്കും ഗ്രോസറി സ്റ്റോറുകൾക്കും.

ഫുട്‌വെയർ ഷോപ്പുകൾ
ഇലക്ട്രോണിക്സ് സ്റ്റോറുകൾ
ഓട്ടോ സ്പെയർ പാർട്സ് കടകൾ
ഹോൾസെയിൽ ബിസിനസ്സുകൾ
Book a Free Demo for Your Shop
THE RAINTECH ECOSYSTEM

Retail Daddy-ക്കൊപ്പം ID Daddy, Cloud Daddy എന്നീ ഉൽപ്പന്നങ്ങളും Raintech കുടുംബത്തിന്റെ ഭാഗമാണ്. ഗാർമെന്റ്സ് ബിസിനസ്സുകൾക്കായി ഉൾപ്പെടെ അവതരിപ്പിച്ചിരിക്കുന്ന Gorilla Technology-യും ഞങ്ങളുടെ സാങ്കേതിക മികവിന്റെ ഭാഗമാണ്. ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെയാണ് നിർമ്മിച്ചത്: വ്യാപാരിയുടെ ജോലി എളുപ്പമാക്കുക, ആശ്രയിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ നൽകുക.

FlagshipRetail Daddy
ID Daddy
Cloud Daddy
Gorilla Technologyഗാർമെന്റ്സ് ബിസിനസ്സുകൾക്കായി

Custom Software Development

സ്വന്തം ഉൽപ്പന്നങ്ങൾക്ക് പുറമെ, വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കായി custom software development സേവനങ്ങളും Raintech നൽകുന്നു. ഒരു ആശയത്തിന്റെ രൂപകൽപ്പന മുതൽ ഡെവലപ്മെന്റ്, ടെസ്റ്റിംഗ്, ദീർഘകാല സപ്പോർട്ട് വരെ ഞങ്ങൾ കൂടെയുണ്ടാകും. സ്വന്തമായി ഒരു വാണിജ്യ ഉൽപ്പന്നം നിർമ്മിച്ച് വർഷങ്ങളായി പരിപാലിക്കുന്നതിന്റെ അനുഭവമാണ് മറ്റുള്ളവർക്കായി സോഫ്റ്റ്‌വെയർ നിർമ്മിക്കുമ്പോഴും ഞങ്ങളുടെ ബലം.

1രൂപകൽപ്പന 2ഡെവലപ്മെന്റ് 3ടെസ്റ്റിംഗ് 4ദീർഘകാല സപ്പോർട്ട്
Talk to Our Team
GLOBAL REACH

കേരളത്തിൽ നിന്ന് ലോകത്തിലേക്ക്

വടയാറിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ യാത്ര ഇന്ന് കടൽ കടന്നിരിക്കുന്നു.

കാനഡയിലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖല അവരുടെ സ്റ്റോർ ലോഞ്ചിനായി Retail Daddy ഉപയോഗിക്കുന്നു എന്നത് ഞങ്ങൾക്ക് വലിയ അഭിമാനമാണ്.

അന്താരാഷ്ട്ര തലത്തിൽ സോഫ്റ്റ്‌വെയർ കമ്പനികളെ വിലയിരുത്തുന്ന Clutch, GoodFirms എന്നീ പ്ലാറ്റ്ഫോമുകളിൽ Raintech Software Limited-ന് വെരിഫൈഡ് പ്രൊഫൈലുകളുണ്ട്. Capterra പോലുള്ള സോഫ്റ്റ്‌വെയർ ഡയറക്ടറികളിലും Retail Daddy Billing Software ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പക്ഷേ ഈ നേട്ടങ്ങളൊന്നും ഞങ്ങളെ മാറ്റിയിട്ടില്ല. കാനഡയിലെ ഒരു വലിയ സ്റ്റോറിനും കോട്ടയത്തെ ഒരു ചെറിയ പലചരക്ക് കടയ്ക്കും ഞങ്ങൾ നൽകുന്നത് ഒരേ ആത്മാർത്ഥതയും ഒരേ ശ്രദ്ധയുമാണ്.

Kerala Canada
WHY RAINTECH

എന്തുകൊണ്ട് Raintech? Best Billing Software in Kerala തിരയുന്നവരോട്

കേരളത്തിൽ ഇന്ന് നിരവധി billing software ലഭ്യമാണ്. ഫീച്ചറുകളുടെ നീണ്ട പട്ടികകൾ എല്ലായിടത്തും കാണാം. എന്നാൽ ഒരു സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുമ്പോൾ ഫീച്ചറുകളേക്കാൾ പ്രധാനമായ ഒരു ചോദ്യമുണ്ട്:

“നാളെ ഒരു പ്രശ്നം വന്നാൽ ഇവർ കൂടെയുണ്ടാകുമോ?”

ഈ ചോദ്യത്തിനുള്ള ഞങ്ങളുടെ ഉത്തരമാണ് Raintech എന്ന സ്ഥാപനം:

  • 10+ വർഷത്തെ സോഫ്റ്റ്‌വെയർ നിർമ്മാണ പരിചയം
  • കേരളത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി നിർമ്മിച്ച Offline Billing Software
  • മലയാളത്തിൽ സംസാരിക്കുന്ന, നേരിട്ട് എത്തിച്ചേരാവുന്ന സപ്പോർട്ട് ടീം
  • ഇൻസ്റ്റലേഷനും പരിശീലനവും തുടർ സഹായവും
  • ചെയ്യാൻ കഴിയുന്നതും കഴിയാത്തതും തുറന്നു പറയുന്ന സത്യസന്ധത
  • കോട്ടയത്തും കൊച്ചിയിലുമുള്ള ഓഫീസുകൾ, അതായത് ഫോൺ നമ്പറിന് പിന്നിൽ യഥാർത്ഥ മനുഷ്യർ

Billing Software Kottayam, Billing Software Kochi, അല്ലെങ്കിൽ കേരളത്തിലെ ഏത് ജില്ലയിലും വിശ്വസിക്കാവുന്ന ഒരു ബില്ലിംഗ് പങ്കാളിയെ തിരയുകയാണെങ്കിൽ ഞങ്ങളോട് ഒന്ന് സംസാരിച്ചു നോക്കൂ.

FAQ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQ)

Raintech Software Limited-ന്റെ സ്ഥാപകനും CEO-യും ആരാണ്?

ഷിബിൻ കുമാർ വി.എസ്. ആണ് Raintech Software Limited-ന്റെ സ്ഥാപകനും CEO-യും.

Retail Daddy പ്രവർത്തിക്കാൻ എപ്പോഴും ഇന്റർനെറ്റ് വേണോ?

വേണ്ട. ഇത് offline-first രീതിയിൽ നിർമ്മിച്ചതാണ്. ഇന്റർനെറ്റ് ഇല്ലെങ്കിലും ബില്ലിംഗ് തുടരാം.

Retail Daddy GST ബില്ലിംഗിന് അനുയോജ്യമാണോ?

അതെ. ഇന്ത്യൻ GST നിയമങ്ങൾക്ക് അനുസൃതമായ ബില്ലിംഗും റിപ്പോർട്ടുകളും ഇതിലുണ്ട്.

ഏതൊക്കെ ബിസിനസ്സുകൾക്ക് Retail Daddy ഉപയോഗിക്കാം?

തുണിക്കടകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി, ഫാർമസി, ഫുട്‌വെയർ, ഇലക്ട്രോണിക്സ്, സ്പെയർ പാർട്സ്, ഹോൾസെയിൽ തുടങ്ങിയ ഉൽപ്പന്ന വ്യാപാരങ്ങൾക്ക് ഉപയോഗിക്കാം.

ഒരു വാക്ക്, ഹൃദയത്തിൽ നിന്ന്

ഒരു സോഫ്റ്റ്‌വെയർ കമ്പനിയുടെ വിജയം അളക്കുന്നത് അതിന്റെ വരുമാനം കൊണ്ടല്ല, അതിനെ വിശ്വസിക്കുന്ന മനുഷ്യരുടെ എണ്ണം കൊണ്ടാണെന്ന് ഞങ്ങൾ കരുതുന്നു. രാത്രി കണക്കുകൾ ഒത്തുനോക്കാതെ സമാധാനത്തോടെ വീട്ടിലേക്ക് പോകുന്ന ഓരോ കടയുടമയും, ഇവിടെ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്ന ഓരോ ജീവനക്കാരനുമാണ് ഞങ്ങളുടെ യഥാർത്ഥ നേട്ടം.

Raintech പിറന്നത് വിശ്വാസത്തിലാണ്. വളർന്നതും വിശ്വാസത്തിലാണ്. ഇനിയുള്ള യാത്രയും അങ്ങനെ തന്നെയായിരിക്കും.

GET IN TOUCH

ഞങ്ങളെ ബന്ധപ്പെടാം

ഇന്ന് തന്നെ ഒരു സൗജന്യ ഡെമോ ബുക്ക് ചെയ്യൂ. വിശ്വാസത്തോടെ തുടങ്ങാം.

AddressRaintech Software Limited, വടയാർ, തലയോലപ്പറമ്പ്, കോട്ടയം, കേരളം – 686605
OfficeInfopark, കൊച്ചി

Leave a Reply

Call Now
WhatsApp

Discover more from

Subscribe now to keep reading and get access to the full archive.

Continue reading