ബിസ്സിനസ്സ് തന്നെ മാറും ഒരു ബില്ലിംഗ് സോഫ്റ്റ് വെയറുണ്ടെങ്കിൽ
“ഇന്ന് എത്ര വിറ്റു, ഏത് സാധനം തീരാറായി, ആർക്കൊക്കെ കടം കൊടുത്തു, സ്റ്റോക്ക് ഇനിയെത്ര ബാക്കിയുണ്ട്?” എന്നിങ്ങനെ തുടങ്ങുന്നു ഒരു കടയുടമയുടെ ആകുലതകൾ. ഏതൊരു ഉപഭോക്താവും വളരെ പെട്ടെന്ന് ബിൽ കിട്ടണം എന്ന് ആഗ്രഹിക്കാറുണ്ട്. ഓൺലൈൻ വഴി ബിൽ അടയ്ക്കുകയും വാട്ടസ് ആപ്പ് വഴി ബിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതത്ര എളുപ്പമുള്ളൊരു കാര്യമല്ല. അതിന് ഏറ്റവും മികച്ചൊരു ബില്ലിംഗ് സോഫ്റ്റ് വെയറിന് മാത്രമേ കഴിയൂ.
ബില്ലിംഗ് സോഫ്റ്റ് വെയറിനുള്ള ഗുണം
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ വിപണികളിലൊന്നാണ് ഇന്ത്യ. 2024-ൽ ഇത് ഏകദേശം 952 ബില്യൺ ഡോളർ കടന്നതായി IBEF കണക്കുകൾ പറയുന്നു. സജീവ ജിഎസ്ടി രജിസ്ട്രേഷനുകൾ ഒന്നര കോടിയിലധികമാണ്. കൈയ്യെഴുത്തിലുള്ള ബില്ലിംഗിൽ തെറ്റായ കണക്കുകളും സ്റ്റോക്കിലെ പൊരുത്തക്കേടും ടാക്സ് റിട്ടേൺ സമയത്തെ ബുദ്ധിമുട്ടും സാധാരണമാണ്. ഇവിടെയാണ് ബില്ലിംഗ്, ഇൻവെന്ററി, അക്കൗണ്ട്സ്, ജിഎസ്ടി, ഇ-കൊമേഴ്സ് എന്നിവയെല്ലാം ഒരൊറ്റ സോഫ്റ്റ്വെയറിൽ നൽകുന്ന ബില്ലിംഗ് സോഫ്റ്റ് വെയറിലെ പ്രസക്തി. ഇതിനായി ഏറ്റവും മികച്ച ബില്ലിംഗ് സോഫ്റ്റ് വെയർ തെരഞ്ഞെടുക്കുകയെന്നതാണ് പ്രധാനം. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച് നിൽക്കുന്ന ഒരു സോഫ്റ്റ് വെയറിനെ പരിചയപ്പെടാം.
തെറ്റായ കണക്കുകൾ
സ്റ്റോക്കിലെ പൊരുത്തക്കേട്
ടാക്സ് റിട്ടേൺ സമയത്തെ ബുദ്ധിമുട്ട്
റെയിൻടെക്കും റീട്ടെയിൽ ഡാഡിയും
കേരളത്തിലെ കോട്ടയം എന്ന ജില്ലയിലെ വടയാറിൽ നിന്ന് 10 വർഷങ്ങൾക്ക് മുമ്പേ തുടക്കം കുറിച്ച സോഫ്റ്റ് വെയർ കമ്പനിയാണ് റെയിൻടെക്. വെറും രണ്ടേ രണ്ട് തൊഴിലാളികളിൽ നിന്നും ആരംഭിച്ച യാത്ര ഇന്ന് 180ൽക്കൂടുതൽ തൊഴിലാളികളിൽ ചെന്നെത്തി നിൽക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലുമായി ഒരു ലക്ഷത്തിലധികം ബിസിനസുകൾ ഈ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട്. സ്ഥാപകനും സിഇഒയുമായ ഷിബിൻ കുമാർ വി.എസ്. ആണ് കമ്പനിയെ നയിക്കുന്നത്; ഉപഭോക്താക്കളോടും ജീവനക്കാരോടുമുള്ള വിശ്വാസവും ആത്മാർത്ഥതയുമാണ് അടിത്തറ. കമ്പനിയുടെ പ്രധാന ഉൽപ്പന്നമാണ് റീട്ടെയിൽ ഡാഡി. എച്ച്ആർ ഡാഡി, ബാർകോഡ് ഡാഡി, ഐഡി ഡാഡി, ക്ലൗഡ് ഡാഡി, റെസ്റ്റോറന്റ്, ഹോട്ടൽ റൂം മാനേജ്മെന്റ് സോഫ്റ്റ് വെയറുകൾ എന്നിവയും റെയിൻടെക് വികസിപ്പിച്ചിട്ടുണ്ട്.
പ്രധാന ഫീച്ചറുകൾ
ഇന്റർനെറ്റ് ഇല്ലെങ്കിലും ബില്ലിംഗ്
ഓഫ് ലൈൻ ആയി പ്രവർത്തിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സോഫ്റ്റ് വെയർ. (VB.Net, SQL Server). വൈഫൈ പോയാലും കൗണ്ടർ നിൽക്കില്ല. ഡാറ്റ കടയുടമയുടെ സ്വന്തം കമ്പ്യൂട്ടറിൽ. i3–i7 പ്രോസസർ, 8–16 ജിബി റാം, വിൻഡോസ് 10/11 പ്രോ ഉള്ള സാധാരണ പിസി മതി.
സ്വന്തം ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ്
ഓട്ടോമാറ്റിക് ക്ലൗഡ് ബാക്കപ്പും ലോക്കൽ ബാക്കപ്പും. പിസി കേടായാൽ മറ്റൊരു കമ്പ്യൂട്ടറിൽ റീസ്റ്റോർ ചെയ്താൽ മതി.
വേഗതയേറിയ ബില്ലിംഗ്
ബാർകോഡ് സെയിൽ പാനലും ചിത്രങ്ങൾ കണ്ട് ഒറ്റ ക്ലിക്കിൽ ബിൽ ചെയ്യാവുന്ന ടച്ച് സ്ക്രീൻ റൂബിക് സെയിൽ പാനലും. 55-ലധികം സെയിൽ ഫീച്ചറുകൾ:
- ബിൽ ഹോൾഡ്/അൺഹോൾഡ്
- ലൈവ് വെയിംഗ് മെഷീൻ കണക്ഷൻ, റീപാക്കിംഗ് ബാർകോഡ്
- ഒരു ക്ലിക്കിൽ ചിത്രങ്ങൾ സ്വയം ചേർക്കും. അതിനായുള്ള എ.ഐ ഫീച്ചർ.
- A4, A5, 3 ഇഞ്ച് തെർമൽ ഫോർമാറ്റുകളിലായി 30 ബിൽ ടെംപ്ലേറ്റുകൾ
- മൾട്ടി-പേയ്മെന്റ്: ക്യാഷ്, യുപിഐ, കാർഡ്, ക്രെഡിറ്റ് ഒരേ ബില്ലിൽ
എഐ പർച്ചേസ് എൻട്രി
സപ്ലയറുടെ ബില്ലിന്റെ ഫോട്ടോ അപ്ലോഡ് ചെയ്താൽ എഐ വായിച്ച് എൻട്രി ചെയ്യും. വിൽപ്പന വില, മാർജിൻ, ബാർകോഡ് ലേബലുകൾ എന്നിവയും അതേ സമയം. മണിക്കൂറുകളുടെ ജോലി മിനിറ്റുകളിൽ.
മണിക്കൂറുകളുടെ ജോലി മിനിറ്റുകളിൽ.
ഗൊറില്ല ടെക്നോളജി
ഷർട്ടിന് “SH” എന്ന ഷോർട്ട് കോഡ് ഒരിക്കൽ ഉണ്ടാക്കിയാൽ “SH 800” എന്നടിച്ചാൽ 800 രൂപയുടെ ഷർട്ട് ബില്ലിൽ. ഓരോ ഐറ്റവും ഇൻവെന്ററിയിൽ ചേർക്കാതെ തന്നെ പൂർണ്ണ ജിഎസ്ടി റിപ്പോർട്ട്.
വാട്സാപ്പ്, മൊബൈൽ റിപ്പോർട്ടിംഗ്
സ്വന്തം വാട്സാപ്പ് നമ്പർ ക്യുആർ സ്കാനിലൂടെ ബന്ധിപ്പിച്ച് ബില്ലുകളും ലെഡ്ജറുകളും അയയ്ക്കാം. മൊബൈൽ ആപ്പിൽ വിൽപ്പനയും സ്റ്റോക്കും എവിടെയിരുന്നും കാണാം.
ബില്ലുകളും ലെഡ്ജറുകളും
വിൽപ്പനയും സ്റ്റോക്കും
ഇൻവെന്ററി നിയന്ത്രണം
ലോ സ്റ്റോക്ക് അലേർട്ട്, എക്സ്പയറി ട്രാക്കിംഗ് (7/30/90 ദിവസം)
ബെസ്റ്റ്/ലോ സെല്ലിംഗ് റിപ്പോർട്ട്, ഡാമേജ് എൻട്രി, സ്റ്റോക്ക് അഡ്ജസ്റ്റ്മെന്റ്
കോംബോ പാക്ക്, സീരിയൽ നമ്പർ/IMEI ട്രാക്കിംഗ്
എക്സൽ പോലെ ബൾക്ക് എഡിറ്റർ, എക്സൽ ഇംപോർട്ട്/എക്സ്പോർട്ട്
മൾട്ടി-ബ്രാഞ്ചും ഇ-കൊമേഴ്സും
എല്ലാ ബ്രാഞ്ചുകളുടെയും റിപ്പോർട്ടുകൾ ഒരു ഡാഷ്ബോർഡിൽ, ഡിജിറ്റൽ സ്റ്റോക്ക് ട്രാൻസ്ഫർ. ഓഫ്ലൈൻ ഇൻവെന്ററി വെബ്സൈറ്റിലേക്കും ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലേക്കും പുഷ് ചെയ്യാം; ഓൺലൈൻ ഓർഡറുകൾ നേരിട്ട് ബില്ലിംഗ് സോഫ്റ്റ്വെയറിൽ ലഭിക്കും.
ജിഎസ്ടി റിപ്പോർട്ടുകൾ
GSTR-1, GSTR-3B, ഇൻപുട്ട്/ഔട്ട്പുട്ട് ടാക്സ്, GSTIN വാലിഡേഷൻ, HSN, TCS റിപ്പോർട്ടുകൾ. B2B-ക്ക് എക്സ്ക്ലൂസീവ്, B2C-ക്ക് ഇൻക്ലൂസീവ് ജിഎസ്ടി. എല്ലാം എക്സലിലേക്ക് എക്സ്പോർട്ട് ചെയ്ത് ഓഡിറ്റർക്ക് നൽകാം.
സെയിൽസ്മാൻ കമ്മീഷനും യൂസർ കൺട്രോളും
ഒരു ബില്ലിൽ ഒന്നിലധികം സെയിൽസ്മാൻമാർക്ക് കമ്മീഷൻ. അഡ്മിൻ, സെയിൽസ്മാൻ, പർച്ചേസ് മാനേജർ എന്നിങ്ങനെ പ്രത്യേക ലോഗിനും അനുമതികളും; ഒരേ സോഫ്റ്റ്വെയറിൽ ഒന്നിലധികം കമ്പനികളും.
മറ്റു ഉപകാരപ്രദമായ ടൂളുകൾ
സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോൾ ബിസിനസ്സിൽ വരുന്ന മാറ്റങ്ങൾ
ക്യൂ കുറയും
സ്കാനിംഗും ടച്ച് പാനലും ഹോൾഡും ചേരുമ്പോൾ ഉത്സവ സീസണിലും വേഗത്തിൽ ബിൽ.
പണം നഷ്ടപ്പെടുന്നത് തടയാം
കൃത്യമായ സ്റ്റോക്കും യൂസർ കൺട്രോളും ബിൽ തിരിച്ചുള്ള ലാഭ റിപ്പോർട്ടും.
ഗ്രാമങ്ങളിലും ഡിജിറ്റൽ
ഇന്റർനെറ്റ് സ്ഥിരമല്ലാത്തിടത്തും ഓഫ്ലൈൻ ബില്ലിംഗ്.
ചെറിയ കടകൾക്കും വൻകിട അനുഭവം
ലോയൽടി, ഓഫറുകൾ, വാട്സാപ്പ്, ഇ-കൊമേഴ്സ്.
ഡാറ്റ അടിസ്ഥാനമാക്കിയ തീരുമാനങ്ങൾ
എന്ത് വാങ്ങണം, എന്ത് ഓഫറിൽ വിൽക്കണം എന്നത് കണക്കുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാം.
അനുയോജ്യമായ കച്ചവടങ്ങൾ
ഇന്റർനെറ്റ് നിർബന്ധമാണോ?
ഇല്ല. ബാക്കപ്പ്, വാട്സാപ്പ്, മൊബൈൽ റിപ്പോർട്ടിംഗ്, ഇ-കൊമേഴ്സ് എന്നിവയ്ക്ക് മാത്രം ആവശ്യം.
കമ്പ്യൂട്ടർ പരിചയമില്ലാത്തവർക്ക് ഉപയോഗിക്കാമോ?
ഉവ്വ്. ലളിതമായ സ്ക്രീനുകളും ട്യൂട്ടോറിയൽ വീഡിയോകളും നേരിട്ടുള്ള പരിശീലനവും ലഭിക്കും.
പഴയ ഡാറ്റ മാറ്റാനാകുമോ?
ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കൾ, സപ്ലയർമാർ എന്നിവ എക്സൽ വഴി ഇംപോർട്ട് ചെയ്യാം.
ഉപസംഹാരം
ബില്ലിംഗ്, സ്റ്റോക്ക്, ജിഎസ്ടി, അക്കൗണ്ട്സ്, ബ്രാഞ്ചുകൾ, ഓൺലൈൻ വിൽപ്പന എന്നിവയെല്ലാം ഒരൊറ്റ സ്ക്രീനിൽ ഒതുക്കുന്ന റീട്ടെയിൽ ഡാഡി, കച്ചവടക്കാരന് ഉപഭോക്താവിലും വളർച്ചയിലും ശ്രദ്ധിക്കാൻ കൂടുതൽ സമയം നൽകുന്നു. കേരളത്തിൽ നിന്ന് തുടങ്ങി രാജ്യമെമ്പാടും ഗൾഫിലും എത്തിനിൽക്കുന്ന ഈ സോഫ്റ്റ്വെയർ ഇന്ത്യൻ റീട്ടെയിലിന്റെ ഡിജിറ്റൽ മാറ്റത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.

Leave a Reply